ഹിന്ദു അവകാശ മുന്നേറ്റ വാഹന പ്രചരണ ജാഥ മാര്‍ച്ച് 9,10 തീതതികളില്‍
ഹിന്ദു അവകാശ മുന്നേറ്റ വാഹന പ്രചരണ ജാഥ മാര്‍ച്ച് 9,10 തീതതികളില്‍

ഇടുക്കി: ഹിന്ദു ഐക്യവേദി ഉടുമ്പന്‍ചോല താലൂക്കി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹിന്ദു അവകാശ മുന്നേറ്റ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും. മാര്‍ച്ച് 9,10 തീയതികളിലാണ് ജാഥ നടക്കുന്നത്. നെടുങ്കണ്ടം കൂട്ടാറില്‍ നിന്നും ആരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വികരണം ഏറ്റുവാങ്ങി പത്താം തിയ്യതി രാജാക്കാട് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരില്‍ നിന്നും ക്ഷേത്രഭരണം മോചിപ്പിക്കുക, സനാതന ധര്‍മ്മം സംരക്ഷിക്കുക,സാമൂഹ്യ നീതി നടപ്പിലാക്കുക, സാംസ്‌കാരിക ധ്വംസനം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഹിന്ദു അവകാശ മുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്. ഹിന്ദു ഐക്യവേദി ഉടുമ്പന്‍ചോല താലൂക്ക് പ്രസിഡന്റ് എ.വി രാജന്‍ ജഥയ്ക്ക് നേതൃത്വം നല്‍കും. സമാപന സമ്മേളനം സ്വാമി ദേവചൈതന്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഇ.ജി മനോജ്, ജില്ലാ സെക്രട്ടറി പി.കെ സോമന്‍, താലൂക്ക് ജനറല്‍ സെക്രട്ടറി പി.ആര്‍ നകുലന്‍, വൈസ് പ്രസിഡന്റ്, എം.ദിലീപ് കുമാര്‍, ഷിബു മാധവ് തുടങ്ങിയവര്‍ പങ്കെടുക്കും.
What's Your Reaction?






