കാട്ടാന ഭീതി ഒഴിയാതെ കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവല
കാട്ടാന ഭീതി ഒഴിയാതെ കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവല

ഇടുക്കി: കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവലയില്‍ വീണ്ടും കാട്ടാന ഭീതി പരത്തുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ജനവാസ മേഖലയില്‍ കാട്ടാന എത്തിയത്. സമീപത്ത് താമസിക്കുന്ന കുട്ടികളാണ് ആനയെ ആദ്യം കണ്ടത്. ജനവാസമേഖലയുമായി വനാതിര്‍ത്തി പങ്കിടുന്ന സ്ഥലമാണിവിടം. അടുത്ത നാളുകളിലെ കണക്ക് നോക്കിയാല്‍ തുടര്‍ച്ചയായി 3 ആം തവണയാണ് മേഖലയില്‍ കാട്ടന ഭീതി ജനിപ്പിക്കുന്നത്. പകല്‍ സമയത്ത് പോലും കാട്ടാന മേഖലയിലേക്ക് കടന്നു വരുന്നത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അടിയന്തരമായി അധികൃതകര്‍ ശ്രദ്ധ ചെലുത്തി, കാട്ടാന ഭീഷണിക്ക് അറുതി വരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






