കൂവലേറ്റം-കല്ലേക്കുളം-അമ്പലമേട് - റോഡില്‍ യാത്രാ ക്ലേശം രൂക്ഷം
കൂവലേറ്റം-കല്ലേക്കുളം-അമ്പലമേട് - റോഡില്‍ യാത്രാ ക്ലേശം രൂക്ഷം

ഇടുക്കി: ഉപ്പുതറ കൂവലേറ്റം-കല്ലേക്കുളം-അമ്പലമേട് - റോഡില്‍ യാത്രാ ക്ലേശം രൂക്ഷം. ഉപ്പുതറ, ഏലപ്പാറ, അറക്കുളം എന്നീ മൂന്ന് പഞ്ചായത്തുകളിലായി താമസിക്കുന്ന ആയിരക്കണത്തിന് കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിച്ച് ജീവിക്കുന്നത്. റോഡിന്റെ ദുരവസ്ഥയെ സംബന്ധിച്ച് എം.പി, എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , തുടങ്ങിയവര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും പരിഹാരമായില്ല. പ്രദേശത്തെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കിലോമീറ്ററുകള്‍ നടന്നാണ് വാഹനം ലഭിക്കുന്ന സ്ഥലത്തെത്തുന്നത്. രോഗികളെ ചുമന്നാണ് ആശുപത്രിയിലെത്തിക്കുന്നത്.
കാര്‍ഷികമേഖലായ ഇവിടെ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മറക്കുന്ന അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. നവകേരള സദസിലും മന്ത്രിയുടെ അദാലത്തിലും പരാതി നല്‍കിയെങ്കിലും തീരുമാനമായില്ല. അടിയന്തരമായി അധികൃതര്‍ ഇടപെട്ട് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






