പഞ്ചായത്തിന്റെ അനാസ്ഥ: ആദിവാസി ഊര് മൂപ്പന്റെ വീട് നിര്‍മാണം പാതിവഴിയില്‍
പഞ്ചായത്തിന്റെ അനാസ്ഥ: ആദിവാസി ഊര് മൂപ്പന്റെ വീട് നിര്‍മാണം പാതിവഴിയില്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചേമ്പളം ആദിവാസി ഊര് മൂപ്പന്‍ ഇലവുങ്കല്‍ രവിക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം അനുവദിച്ച വീടിന്റെ നിര്‍മാണം പാതിവഴിയില്‍. 6 ലക്ഷം രൂപയില്‍ നിന്ന് പഞ്ചായത്ത് വിഹിതമാണ് ലഭിക്കാനുള്ളത്. ഇതിനായി നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും നടപടിയില്ല. പദ്ധതിപ്രകാരം അനുവദനീയമായ അളവിലാണ് വീടുപണി ഇതുവരെ നിര്‍മിച്ചത്. എന്നാല്‍ ബാക്കി തുക ലഭിക്കാത്തതിനാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാകാത്ത സ്ഥിതിയാണ്. ഒന്നര മാസം മുമ്പ് പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ രണ്ടാഴ്ചക്കുള്ളില്‍ പൈസ ലഭിക്കുമെന്നും ചെയ്യേണ്ട കാര്യങ്ങള്‍ പഞ്ചായത്തില്‍ നിന്ന് ചെയ്തിട്ടുണ്ടെന്നുമാണ് ലഭിച്ച മറുപടി. അവസാന ഗഡു ലഭിച്ചാല്‍ മാത്രമേ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളുവെന്ന് രവി പറഞ്ഞു.
What's Your Reaction?






