സിപിഎം പാലം പൂപ്പാറ കോളനി ബ്രാഞ്ച് സമ്മേളനം
സിപിഎം പാലം പൂപ്പാറ കോളനി ബ്രാഞ്ച് സമ്മേളനം

ഇടുക്കി: സിപിഎം പാലം പൂപ്പാറ കോളനി ബ്രാഞ്ച് സമ്മേളനം നടന്നു. ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന ബ്രാഞ്ച് സമ്മേളം ഏരിയ കമ്മിറ്റിയംഗം ലിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. 2025 ഏപ്രില്‍ മാസത്തില്‍ മധുരയില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായിട്ടാണ് ലോക്കല്‍ കമ്മിറ്റി ഏരിയകമ്മിറ്റി ജില്ലാ കമ്മിറ്റി സമ്മേളങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. 2025 ഫെബ്രുവരിയിലാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. ബ്രാഞ്ച് സെക്രട്ടറി എം സെല്‍വത്തിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ മുതിര്‍ന്ന അംഗം പതാക ഉയര്‍ത്തി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ച നടത്തി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം ഐ സെബാസ്റ്റ്യന്‍, കെ എന്‍ ശിവന്‍, കെ കെ നാരായണന്‍, ഗുണശേകരന്‍, എം ഹരിചന്ദ്രന്‍, സുജാത രവി, എം മുരുകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ ബ്രാഞ്ച് സെക്രട്ടറി തെരഞ്ഞെടുപ്പും നടന്നു.
What's Your Reaction?






