വൃത്തിഹീനമായ സാഹചര്യം: കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടല്‍ അടപ്പിച്ചു

വൃത്തിഹീനമായ സാഹചര്യം: കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടല്‍ അടപ്പിച്ചു

Sep 21, 2024 - 20:26
 0
വൃത്തിഹീനമായ സാഹചര്യം: കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടല്‍ അടപ്പിച്ചു
This is the title of the web page

ഇടുക്കി: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവന്ന കട്ടപ്പന പള്ളിക്കവലയിലെ എയ്‌സ് ഹോട്ടല്‍ നഗരസഭ അടപ്പിച്ചു. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞദിവസം ഹോട്ടലില്‍ വിളമ്പിയ കോഴിക്കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയിരുന്നു. ഭക്ഷണം വാങ്ങിക്കഴിച്ച 3പേര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ്കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. കട്ടപ്പന ഓസാനം സ്വിമ്മിങ് അക്കാദമിയില്‍ നീന്തല്‍ പരിശീലനത്തിനെത്തിയവരാണ് ഹോട്ടലില്‍ നിന്നുഭക്ഷണം കഴിച്ചത്. കറിയില്‍ പുഴുക്കളെ കണ്ടതോടെ ഇവര്‍ ഛര്‍ദിക്കുകയും തുടര്‍ന്ന് വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്തു. ഇതോടെ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. കറിയില്‍ കണ്ടെത്തിയ ജീവനുള്ള പുഴുക്കളുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് പരാതി ലഭിച്ചിട്ടില്ല. വൃത്തിഹീനമായ സാഹചര്യത്തില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് പൂട്ടിയിടാന്‍ നിര്‍ദേശിച്ചു. നഗരസഭ ഹെല്‍ത്ത് സൂപ്രണ്ട് ജിന്‍സ് സിറിയക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

What's Your Reaction?

like

dislike

love

funny

angry

sad

wow