സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ അയല്‍വാസിയായ യുവതി പിടിയില്‍
സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ അയല്‍വാസിയായ യുവതി പിടിയില്‍

ഇടുക്കി: അയല്‍വാസിയുടെ വീട്ടില്‍ നിന്നും സ്വര്‍ണ മാല മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍. നെടുങ്കണ്ടം ചോറ്റുപായില്‍ വാടകയ്ക്ക് താമസിക്കുന്ന ചിറക്കരോട്ട് മഞ്ജുവാണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ജ്യോതിഷ് ഭവന്‍ വീട്ടില്‍ ജനാര്‍ദനന്‍ പിള്ളയും കുടുംബവും മകന്റെ വിവാപ നിശ്ചയത്തിനായി പുലര്‍ച്ചെ 4.30 ഓടെ തിരുവനന്തപുരത്തേയ്ക്ക് പോയിരുന്നു. തിരികെ രാത്രി എട്ടോടെ തിരികെയെത്തി. വീടിന്റെ താഴ് അറുത്തനിലയില്‍ കാണപ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍ നിന്നും ഒന്നരപവന്റെ സ്വര്‍ണം മോഷണം പോയതായി കണ്ടെത്തുകയും ചെയ്തു. വീടിനുള്ളില്‍ നിന്നും വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍ ഒന്നും മോഷണം പോകാത്തതിനാല്‍ സംശയം തോന്നിയ വീട്ടുകാര്‍ വീട് ശ്രദ്ധിക്കാനേല്‍പ്പിച്ച മഞ്ജുവിനോട് തിരക്കിയെങ്കിലും ഇവര്‍ മോഷണം നിഷേധിച്ചു.
തുടര്‍ന്ന് വീട്ടുകാരും നെടുങ്കണ്ടം പൊലീസും ചേര്‍ന്ന് നടത്തിയ രഹസ്യ നിരീക്ഷണത്തില്‍ നെടുങ്കണ്ടത്തെ ജ്വല്ലറിയില്‍ സ്വര്‍ണം വിറ്റതായി വിവരം ലഭിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മഞ്ജു കുറ്റം സമ്മതിക്കുകയുമായിരുന്നു. ജ്വല്ലറിയില്‍ ഉടമസ്ഥയുടെ പേരിലായിരുന്നു മഞ്ജു സ്വര്‍ണം മാറി വാങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെടുങ്കണ്ടം സിഐ ജെര്‍ലിന്‍ വി സ്‌കറിയയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ ടി.എസ് ജയകൃഷ്ണന്‍, അഷ്‌റഫ് ബൈജു വനിതാ പൊലീസ് ഓഫീസര്‍ റസി, നീതു, സിപിഒ രഞ്ജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






