സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയന്‍ കുടുംബസംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 24ന്

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയന്‍ കുടുംബസംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 24ന്

May 21, 2026 - 17:53
 0
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയന്‍ കുടുംബസംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 24ന്
This is the title of the web page

ഇടുക്കി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയന്‍ ഭാരവാഹികളുടെയും പുതിയ ക്ലബ് അംഗങ്ങളുടെയും സ്ഥാനാരോഹണവും കുടുംബസംഗമവും 24ന് വൈകിട്ട് 5.30ന് കട്ടപ്പന ഏദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ദേശീയ പ്രസിഡന്റ് വാസുദേവന്‍ എം ഉദ്ഘാടനം ചെയ്യും. ലിജിയന്‍ പ്രസിഡന്റ് ജേക്കബ് എബ്രഹാം അധ്യക്ഷനാകും. സീനിയര്‍ പിപിഎഫ് വേണുഗോപാല്‍ കെ പി മുഖ്യപ്രഭാഷണം നടത്തും. ദേശീയ വൈസ് പ്രസിഡന്റ് എസ് പി അരവിന്ദ് വിശിഷ്ടാതിഥിയാകും. പുതിയ ഭാരവാഹികളായി സാജന്‍ ജോസഫ്(പ്രസിഡന്റ്), അശോക് ഇ ആര്‍(സെക്രട്ടറി), തങ്കച്ചന്‍ ആനിക്കാമുണ്ടയില്‍(ട്രഷറര്‍), റെജി കെ കെ(വൈസ് പ്രസിഡന്റ്), സണ്ണി സെബാസ്റ്റ്യന്‍(ജോയിന്റ് സെക്രട്ടറി), സാജു ആന്റണി, ബിനു സി ചാണ്ടി, ഷാജി ഇ എ, രാജീവ് കെ എസ്(എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവര്‍ ചുമതലയേല്‍ക്കും. വാര്‍ത്താസമ്മേളനത്തില്‍ ജേക്കബ് എബ്രഹാം, ഇ ആര്‍ അശോക്, തങ്കച്ചന്‍ ആനിക്കാമുണ്ടയില്‍, സാജന്‍ ജോസഫ്, സാജു ആന്റണി, ബിനു സി ചാണ്ടി, പി എം സുകു എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow