മണിയാറന്‍കുടിയില്‍ മരം വീണ് വീട് തകര്‍ന്നു

മണിയാറന്‍കുടിയില്‍ മരം വീണ് വീട് തകര്‍ന്നു

Jun 29, 2026 - 15:29
 0
മണിയാറന്‍കുടിയില്‍ മരം വീണ് വീട് തകര്‍ന്നു
This is the title of the web page

ഇടുക്കി: മണിയാറന്‍കുടിയില്‍ കനത്ത മഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗീകമായി തകര്‍ന്നു. വട്ടമേട് അമ്പലക്കുന്നില്‍ അജയന്‍ രവിയുടെ വീടിനുമുകളിലേയ്ക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് 1 ഓടോയാണ് മരം വീണത്. സംഭവസമയത്ത് അജയനും കുടുംബാംഗങ്ങളും വീട്ടിനുള്ളില്‍ വിശ്രമിക്കുന്നതിനിടെ മരം വീഴുന്ന ശബ്ദം കേട്ട് ഉടന്‍ പുറത്തേക്ക് ഓടിമാറിയതോടെ ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വട്ടമേട് മേഖലയിലെ നിരവധി മരങ്ങള്‍ ഏത് നിമിഷവും കടപുഴകി വീഴാവുന്ന അപകടാവസ്ഥയിലാണ് നില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വര്‍ഷങ്ങളായി ഈ ഭീഷണി ചൂണ്ടിക്കാട്ടി വനംവകുപ്പിനും ജില്ലാ ഭരണകൂടത്തിനുമുള്‍പ്പെടെ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടുണ്ട്. അടുത്തിടെ അപകടഭീഷണി ഉയര്‍ത്തിയിരുന്ന ഏതാനും മരങ്ങള്‍ വെട്ടിമാറ്റിയെങ്കിലും ഇനിയും നിരവധി വന്‍മരങ്ങള്‍ ജനവാസ മേഖലക്ക് ഭീഷണിയായി തുടരുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്ന അപകടഭീഷണിയുള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow