അയ്യപ്പന്‍കോവില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പച്ചക്കറിത്തൈ വിതരണം ചെയ്തു 

അയ്യപ്പന്‍കോവില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പച്ചക്കറിത്തൈ വിതരണം ചെയ്തു 

Jun 29, 2026 - 15:02
 0
അയ്യപ്പന്‍കോവില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പച്ചക്കറിത്തൈ വിതരണം ചെയ്തു 
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ പച്ചക്കറിത്തൈ വിതരണവും യൂണിറ്റ് ഉദ്ഘാടനവും നടത്തി. എസ്ഡിഒഎഫ് ഭദ്രാസന സെക്രട്ടറി ജയന്‍ കുരുവിള വട്ടമല ഉദ്ഘാടനംചെയ്തു. ഇടവക വികാരിയും യൂണിറ്റ് പ്രസിഡന്റുമായ ഫാ. മാത്യു ജോണ്‍ ആധ്യക്ഷനായി. യൂണിറ്റ് വൈസ് പ്രസിഡന്റ്  എബ്രഹാം എം കെ മണ്ണുകുന്നേല്‍, ഇടവക ട്രസ്റ്റി ഷൈന്‍ സി മാത്യു, ഭദ്രാസന പിആര്‍ഒ സിജോ എവറസ്റ്റ്, യൂണിറ്റ് സെക്രട്ടറി വിനേഷ് കടുപ്പില്‍, ട്രഷറര്‍ ജോജി ഓലിക്കര, ജോയിന്റ് സെക്രട്ടറി സൗമി പാലവിളയില്‍ എന്നിവര്‍ സംസാരിച്ചു. 'മണ്ണിനെ സ്‌നേഹിക്കൂ, മനസ്സില്‍ നന്മ വിതയ്ക്കൂ' എന്ന സന്ദേശവുമായി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത എല്ലാ ഇടവക അംഗങ്ങള്‍ക്കും പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow