കട്ടപ്പനയില്‍ സാന്താള്‍ ലഹള അനുസ്മരണം നടത്തി
കട്ടപ്പനയില്‍ സാന്താള്‍ ലഹള അനുസ്മരണം നടത്തി
ഇടുക്കി: കട്ടപ്പന പവര്‍ ഇന്‍ ജീസസ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ 171-ാത് സാന്താള്‍ ലഹള അനുസ്മരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. അശോക ജങ്ഷനില്‍നിന്നും ആരംഭിച്ച റാലിയില്‍ ആസാം, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീസ എന്നിവിടങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ബ്രദര്‍ വിന്‍സെന്റ് അധ്യക്ഷനായി. തുടര്‍ന്ന് സാന്താള്‍ ലഹളയ്ക്ക് നേതൃത്വം നല്‍കിയ സിധോ മുര്‍മു, കാല്‍ഹു മുര്‍മു എന്നിവരുടെ ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. സെന്റ് ജോണ്‍സ് സിഎസ്‌ഐ ചര്‍ച്ച് വികാരി ഫാ. സതീശ് വില്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എച്ച്ഒ ആദര്‍ശ് എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. വിവിധ കലാപരിപാടികളും നടന്നു. ജോര്‍ജ് തോമസ്, രാജേഷ് തോമസ്, ദിനേശ് ഹെബ്രോം, സുമിത്ത് മറന്‍ഡി, സുമാര്‍ ബസ്റു, സുമിത്ത് മുര്‍മു, അനിതാ ഹന്‍സ്ദാ, ചോട്ടി മുര്‍മു, ഗ്രേസി കിസ്‌കു, ദുലഡ് ടുഡു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?