വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

Jun 29, 2026 - 15:55
 0
വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
This is the title of the web page

ഇടുക്കി: വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടന്നു. ക്ലബ്ബിന്റെ മൂന്നാമത് പ്രസിഡന്റായി സാബു മാത്യു പൈകയിലും സെക്രട്ടറിയായി ജോജി തോമസ് കൊച്ചുപറമ്പിലും ട്രഷററായി രതീഷ് ബാബുവും ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്ക്ടുമായി സഹകരിച്ച് വൃക്ക രോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് സേവനം, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുമായി സഹകരിച്ച് ഹൃദയരോഗികള്‍ക്കുള്ള ചികിത്സാസഹായം, പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി നഗര ശുചീകരണം, വിവിധ തലങ്ങളിലുള്ള കാരുണ്യ പ്രവര്‍ത്തികള്‍ എന്നിവയാണ് 2026-27 പ്രവര്‍ത്തന വര്‍ഷത്തെ ലക്ഷ്യം. സജി ടി എസ് അധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്കിന്റെ മുന്‍ ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ഡയറക്ടര്‍ യൂനസ് സിദ്ദിഖ്, ഡിസ്ട്രിക് ഭാരവാഹികളായ മനോജ്, ബൈജു എബ്രഹാം, ജേക്കബ് കല്ലറയ്ക്കല്‍, പി കെ ഷാജി, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് പുത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതുതായി ഗ്രീന്‍ സിറ്റി ക്ലബ്ബിന്റെ ഭാഗമാകുന്ന 10 അംഗങ്ങള്‍ക്ക് അംഗത്വം നല്‍കി. വിവിധ കര്‍മ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെ ചടങ്ങില്‍ അനുമോദിച്ചു. ജോജോ മരങ്ങാട്ട്, ജെയ്സ് മടിക്കായ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow