വാഴത്തോപ്പ് പഞ്ചായത്തിലെ വികസന സഭയില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ പാഴ്‌വാക്കാണെന്ന് യുഡിഎഫ് അംഗങ്ങള്‍
വാഴത്തോപ്പ് പഞ്ചായത്തിലെ വികസന സഭയില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ പാഴ്‌വാക്കാണെന്ന് യുഡിഎഫ് അംഗങ്ങള്‍
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിലെ വികസന സഭയില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ പാഴ്‌വാക്കുകളാണെന്ന് യുഡിഎഫ് അംഗങ്ങള്‍. അതിദരിദ്രര്‍ക്കാവശ്യമായ മരുന്ന്, ഭക്ഷണം എന്നിവ നല്‍കാന്‍ നടപടി സ്വീകരിക്കാതെയാണ് അതിദാരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തിയത്. വീടുകളില്‍നിന്ന് 50 രൂപ യൂസര്‍ ഫീസ് വാങ്ങി ഹരിതകര്‍മ സേന സംഭരിക്കുന്ന മാലിന്യം പൊതുസ്ഥലത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ചെറുതോണി ടൗണില്‍ ഒരു പൊതു ശൗചാലയം നിര്‍മിക്കാന്‍ നടപടിയെടുത്തിട്ടില്ല. ഭവന നിര്‍മാണ പദ്ധതി പൂര്‍ണമായും പരാജയപ്പെട്ടു. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ച് നിര്‍മാണമാരംഭിച്ചവര്‍ക്ക് ഒന്നാം ഘട്ട ഗഡുപോലും നല്‍കിയിട്ടില്ല. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും കലിങ്കുകളും പുനര്‍നിര്‍മിക്കാന്‍ അനുവദിച്ച 2 കോടി രൂപ ചെലവഴിക്കാതെ ലാപ്‌സായി പോയെന്നും ഇവര്‍ ആരോപിച്ചു. ആശ്രയ പദ്ധതിയുള്‍പ്പെടുത്തിയവര്‍ക്ക് ഭക്ഷണ കിറ്റുകളും മരുന്നുകളും നല്‍കുന്നില്ലെന്നും, തടിയമ്പാട് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ അനുയോജ്യമല്ലാത്ത സ്ഥലം 18 ലക്ഷം രൂപയ്ക്ക് വാങ്ങിയതിലും നിര്‍മാണോദ്ഘാടനത്തിന് 18400 രൂപ ചെലവഴിച്ചതിലും അഴിമതിയുണ്ടെന്നും മെമ്പര്‍മാര്‍ ആരോപിച്ചു. പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ പദ്ധതിയിലും വന്‍ അഴിമതിയാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ ഇത് പ്രവര്‍ത്തിക്കുന്നില്ലെ. ഓഡിറ്റ് റിപ്പോര്‍ട്ട് സമയബന്ധിതമായി ചര്‍ച്ചക്കെടുക്കുകയോ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്യാത്തതില്‍ വന്‍ വീഴ്ചയുണ്ടെന്നും മെമ്പര്‍മാര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വിന്‍സന്റ് മാണി, ടിന്റു സുഭാഷ്, പി.വി അജേഷ് കുമാര്‍, ഏലിയാമ്മ ജോയി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?