വാടകയ്ക്ക് നല്‍കിയ ജനറേറ്റര്‍ തിരികെ ആവശ്യപ്പെട്ട ജീവനക്കാരന് മര്‍ദനം
വാടകയ്ക്ക് നല്‍കിയ ജനറേറ്റര്‍ തിരികെ ആവശ്യപ്പെട്ട ജീവനക്കാരന് മര്‍ദനം

ഇടുക്കി : വാടകയ്ക്ക് നല്‍കിയ ജനറേറ്റര്‍ തിരികെ ആവശ്യപ്പെട്ട ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. സ്വകാര്യ കമ്പനിയുടെ ജില്ലാ ടെക്നിക്കല്‍ മാനേജരായ എറണാകുളം ആനിക്കാട് ഇല്ലത്തുതണ്ടേല്‍ പ്രതീഷിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ചയാണ് സംഭവം. കരാര്‍ കാലാവധി അവസാനിച്ചതോടെയാണ് ജനറേറ്റര്‍ തിരികെ ആവശ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ വെള്ളയാംകുടി നെല്ലിത്താനത്ത് ലെജുവിനെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. പ്രതീഷ് ജോലി ചെയ്യുന്ന കമ്പനിയുമായുള്ള ലെജുവിന്റെ സ്ഥാപനത്തിന്റെ കരാര്‍ ജൂലൈയില്‍ അവസാനിച്ചിരുന്നു. വണ്ടിയുടെ വാതില്‍ ദേഹത്ത് ഇടിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പ്രതീഷ് ആരോപിച്ചു.
What's Your Reaction?






