ഹര്‍ത്താല്‍: കട്ടപ്പനയില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു കെഎസ്ആര്‍ടിസി ബസുകളും ദീര്‍ഘദൂര സ്വകാര്യ ബസുകളും സര്‍വീസ് നടത്തി
ഹര്‍ത്താല്‍: കട്ടപ്പനയില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു കെഎസ്ആര്‍ടിസി ബസുകളും ദീര്‍ഘദൂര സ്വകാര്യ ബസുകളും സര്‍വീസ് നടത്തി

ഇടുക്കി : കേരളത്തില്‍ വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കട്ടപ്പനയില്‍ പുരോഗമിക്കുന്നു. കട്ടപ്പനയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തുറന്നു പ്രവര്‍ത്തിച്ച ഏതാനും കടകള്‍ അടപ്പിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ ഭൂരിഭാഗവും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഹര്‍ത്താലിനോട് സഹകരിച്ച സ്വകാര്യ ബസ് ഉടമകള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി സംഘടന നേതാവ് പ്രശാന്ത് രാജു പറഞ്ഞു. എസ്‌സി, എസ്ടി ലിസ്റ്റില്‍ ഉപസംഭരണം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെയാണ് ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. കേരളത്തില്‍ പൊതുഗതാഗതം, സ്‌കൂളുകള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയും ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. കെഎസ്ആര്‍ടിസി ബസുകളും ദീര്‍ഘദൂര സ്വകാര്യ ബസുകളും സര്‍വീസ് നടത്തി.
What's Your Reaction?






