വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂള്‍ ഫ്രൂട്ട് ഫെസ്റ്റ് നടത്തി
വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂള്‍ ഫ്രൂട്ട് ഫെസ്റ്റ് നടത്തി
ഇടുക്കി: ഹൈറേഞ്ചില്‍ സുലഭമായി ലഭിക്കുന്ന പഴവര്‍ഗങ്ങളുടെ മൂല്യവര്‍ധിത ഉപയോഗസാധ്യതകള്‍ പരിചയപ്പെടുത്തി വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂള്‍ ഫ്രൂട്ട് ഫെസ്റ്റ് നടത്തി.നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. ജില്ലയില്‍ കൃഷിചെയ്യുന്ന വിവിധ പഴവര്‍ഗങ്ങളുടെയും പ്രദര്‍ശനവും നടന്നു. കാലവര്‍ഷത്തില്‍ നശിച്ചുപോകുന്ന ചക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനാകുമെന്ന ബോധവല്‍ക്കരണം പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്നതിനും അത്തരം ഉല്‍പ്പന്നങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തി ജില്ലയുടെ വികസനത്തിന് പുതിയ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനുമാണ് ഫ്രൂട്ട് ഫെസ്റ്റ് സംഘടിപ്പിച്ചത്. അസിസ്റ്റന്റ് മാനേജര്‍ ഫാ. ആല്‍ഫ്രഡ് നടയ്ക്കല്‍ അധ്യക്ഷനായി. കട്ടപ്പന എഇഒ രാജശേഖരന്‍ സി മുഖ്യപ്രഭാഷണം നടത്തി. ഹൈറേഞ്ചിലെ വിവിധ പഴവര്‍ഗങ്ങളുടെ പ്രദര്‍ശനവും അവ ഉപയോഗിച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഒരുക്കിയ നൂറിലേറെ രുചിവൈവിധ്യങ്ങളും ഫ്രൂട്ട് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളായി. ഹെഡ്മാസ്റ്റര്‍ ബിനോയി മാത്യു, കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടി, ബീന സിബി, പി ആര്‍ രമേശ്, സന്തോഷ് ഓലിനാല്‍, കെ പി സുമോദ്, പൂര്‍വവിദ്യാര്‍ഥി പ്രതിനിധി ഷാജി പാലത്തിനാല്‍, വെള്ളയാംകുടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജോ ജോസഫ്, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിന്‍സി തോമസ്, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, എല്‍പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൈജു ജോസഫ്, പിടിഎ ഭാരവാഹികളായ ജയിംസ് വര്‍ഗീസ്, ജിന്‍സിമോള്‍ ടി എച്ച്. എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രതിനിധികളായ പ്രിന്‍സ് ജോസഫ്, ബീന പ്രിന്‍സ്, സതീഷ് കുമാര്‍, അരുണ്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?