വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

ഇടുക്കി: മഴക്കാലത്ത് ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ഡോക്ടര്‍മാര്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. എലിപ്പനി, ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയവ പടരുന്നത് തടയാനാവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് യോഗം ചേര്‍ന്നത്. ഇത്തരം രോഗങ്ങള്‍ പഞ്ചായത്തില്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും അങ്ങനെ ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണം. ഇതുകൂടാതെ തെരുവ് നായുടെ ശല്യം കൂടിവരുന്ന സാഹചര്യത്തില്‍ പേവിഷബാധ ബാധക്കെതിരെയുള്ള വാക്‌സിന്‍ സിഎച്ച്‌സിയില്‍ തന്നെ ലഭ്യമാക്കും. മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് മോഹന്‍ അധ്യക്ഷനായി. ഐഎംഎ പെരിയാര്‍ പ്രസിഡന്റ് ഡോ. സുരേഷ് ബാബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷാജിമോന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബോബി ചെറിയാന്‍, സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ ബിന്ദു ജെയ്‌സണ്‍ എന്നിവര്‍ ക്ലാസെടുത്തു. ഹോമിയോ, ആയൂര്‍വേദ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ പങ്കെടുത്തു.
What's Your Reaction?






