ഗുരുധര്‍മ പ്രചരണ സഭ ജില്ലാ യുവജന സംഗമം
ഗുരുധര്‍മ പ്രചരണ സഭ ജില്ലാ യുവജന സംഗമം

ഇടുക്കി: ശിവഗിരിമഠം ഗുരുധര്‍മ പ്രചരണ സഭ ജില്ലാ യുവജന സംഗമവും ജില്ലാ കമ്മിറ്റി രൂപീകരണവും കേന്ദ്ര യുവജന സഭ ചെയര്‍മാന്‍ രാജേഷ് സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ശ്രീദേവ് പി ഉല്ലാസ്(ജില്ലാ പ്രസിഡന്റ്), അനില്‍ എ.ഡി, അനുഗ്രഹ റെജി(വൈസ് പ്രസിഡന്റുമാര്‍), രാഹുല്‍ദാസ്, ടി. മോഹന്‍(സെക്രട്ടറിമാര്‍), ആനന്ദു രഘു(ജോയിന്റ് സെക്രട്ടറി), അശ്വിന്‍ പ്രസാദ്(ട്രഷറര്‍), സബിന്‍ സുധാകരന്‍, ശ്രീഹരി ബിനു, മഹേശ്വരന്‍ പി എസ്, അരുണ്‍ മോഹനന്‍, ആദര്‍ശ് സജി(ജില്ലാ കമ്മിറ്റിയംഗങ്ങള്‍), സുധീഷ് സുധന്‍(കേന്ദ്ര കമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു. ഗുരുധര്‍മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് കെ എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. സെക്രട്ടറി രഘു പുല്‍ക്കയത്ത്, കേന്ദ്ര കമ്മിറ്റിയംഗം എസ് ഷിബു, ജില്ലാ ജോയിന്റ് സെക്രട്ടറി ബിനു ശ്രീധരന്‍, കാഞ്ചിയാര്‍ യൂണിറ്റ് ചെയര്‍മാന്‍ സാനു ടി ആര്‍, വഴിത്തല യുണിറ്റ് പ്രസിഡന്റ് അഭിലാഷ് എം.എ, മാതൃസഭ ജില്ലാ പ്രസിഡന്റ് അനിലാ രവീന്ദ്രന്‍, യുവജനസഭ കേന്ദ്ര കമ്മിറ്റിയംഗം സുധീഷ് സുധന്‍ പുളിക്കലേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






