അടിമാലി-കുമളി ദേശീയപാത: അതിര്‍ത്തി നിര്‍ണയം ആരംഭിച്ചു

അടിമാലി-കുമളി ദേശീയപാത: അതിര്‍ത്തി നിര്‍ണയം ആരംഭിച്ചു

Aug 27, 2025 - 11:40
 0
അടിമാലി-കുമളി ദേശീയപാത: അതിര്‍ത്തി നിര്‍ണയം ആരംഭിച്ചു
This is the title of the web page

ഇടുക്കി: അടിമാലി കുമളി ദേശീയപാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട  അതിര്‍ത്തി നിര്‍ണയം ആരംഭിച്ചു. 350 കോടി രൂപ നീക്കിവച്ചുള്ള സ്ഥലമെടുപ്പ് നടപടികള്‍ 2026 മാര്‍ച്ചില്‍ പൂര്‍ത്തീകരികുമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ദേശീയപാത 85 കടന്നുപോകുന്ന അടിമാലിയില്‍ തുടങ്ങി കുമളി ചെളിമ ടവരെയുള്ള ഭാഗത്ത് ഇരുവശങ്ങളും വിസ്തൃതി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. ആദ്യപടിയായി മുമ്പ് അതിര്‍ത്തി നിര്‍ണയിച്ച് സ്ഥലത്ത് കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ തടിമ്പാട്  ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആന്‍സി തോമസ്, പഞ്ചായത്തംഗങ്ങളായ ടിന്റു സുഭാഷ്, ആലീസ് ജോസ്, പൊതുപ്രവര്‍ത്തകരായ എ പി ഉസ്മാന്‍, പി ഡി ജോസഫ്, ജോയി വര്‍ഗീസ്, വിജയന്‍ കല്ലിങ്കല്‍, ദേശീയപാതയുടെയും, പൊതുമരാമത്ത്  വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow