അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ 2 വിദ്യാർഥികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ 2 വിദ്യാർഥികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ എഞ്ചിനീയറിങ് വിദ്യാർഥികളായ രണ്ടുപേരെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുട്ടം എം.ജി.എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി മുരിക്കാശേരി തേക്കിന്തണ്ട് കൊച്ചുകരോട്ട് പരേതനായ ഷാജിയുടെ മകൻ ഡോണൽ ഷാജി(22), ഒന്നാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർഥിനി പത്തനാപുരം മഞ്ഞക്കാല തലവൂർ പള്ളിക്കിഴക്കേതിൽ റെജി സാമുവലിന്റെ മകൾ അക്സാ റെജി(18) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
What's Your Reaction?






