കോണ്‍ഗ്രസ് രാഷ്ട്രീയ നയവിശദീകരണയോഗം വെള്ളിലാംകണ്ടത്ത്
കോണ്‍ഗ്രസ് രാഷ്ട്രീയ നയവിശദീകരണയോഗം വെള്ളിലാംകണ്ടത്ത്

ഇടുക്കി: കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിടി തോമസ് അനുസ്മരണവും രാഷ്ട്രീയ നയവിശദീകരണയോഗവും സംഘടിപ്പിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. വനനിയമത്തില്‍ മാറ്റം വരുത്താനായി ഗസറ്റില്‍ ഇറക്കിയ വിജ്ഞാപനം ജനങ്ങളുടെ മേലുള്ള വെല്ലുവിളിയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി 20 ദിവസത്തിനുള്ളില്‍ കര്‍ഷക ദ്രോഹ നടപടി ആരംഭിച്ചതാണന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് സമാന്തര സര്‍ക്കാരാണെന്ന് പറഞ്ഞ് എം എം മണിയും സിവി വര്‍ഗീസും വനംവകുപ്പ് ഓഫീസിന് മുമ്പില്‍ സമരം നടത്തുന്നത് നാണക്കേടാണ്. ഭരിക്കുന്ന പാര്‍ട്ടിക്ക് ഇവരെ നിലക്ക് നിര്‍ത്താന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് 430 പഞ്ചായത്തിലെ ജനങ്ങളെ ദുരിതത്തിലാക്കി കരിനിയമം നടത്താന്‍ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഈ കരട് പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാവുമെന്നും റോയി കെ പൗലോസ് പറഞ്ഞു. യോഗത്തിന് മുന്നോടിയായി പിടിയുടെ ഛായാ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ സണ്ണി വെങ്ങാലൂര്‍, ജോയി തോമസ്, രാജലഷ്മി,റോയി എവറസ്റ്റ് ,സണ്ണി കക്കുഴി, സി കെ സരസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






