ഡിസിസി ഓഫീസില്‍ പി ടി തോമസ് അനുസ്മരണം
ഡിസിസി ഓഫീസില്‍ പി ടി തോമസ് അനുസ്മരണം

ഇടുക്കി: പി.ടി. തോമസിന്റെ 3-ാം ചരമ വാര്‍ഷിക അനുസ്മരണം ഡിസിസി ഓഫീസില്‍ നടന്നു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു.എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി പി.ടി. അനുസ്മരണ പ്രഭാഷണം നടത്തി. കെപിസി സെക്രട്ടറി അഡ്വ.എസ്.അശോകന്‍, കെപിസിസി അംഗം എ.പി. ഉസ്മാന്‍, ഉമ തോമസ് എംഎല്‍എ, ഇബ്രാഹിംകുട്ടി കല്ലാര്‍, റോയി കെ പൗലോസ്, എംഡി അര്‍ജുനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി. തോമസിന്റെ ഛായാ ചിത്രത്തിന് മുമ്പില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. തപാല്‍ വകുപ്പുമായി ചേര്‍ന്ന് യുത്ത് കോണ്‍ഗ്രസ് പുറത്തിറക്കിയ പി.ടി തോമസ് സ്റ്റാമ്പിന്റെ പ്രകാശനം ഉമാ തോമസ് എംഎല്‍എ നിര്‍വഹിച്ചു.
What's Your Reaction?






