മൂന്നാറിലെ ജനവാസ മേഖലകളില്‍ കാട്ടാനകളും കാട്ടുപോത്തും: ഭീതിയോടെ ജനം
മൂന്നാറിലെ ജനവാസ മേഖലകളില്‍ കാട്ടാനകളും കാട്ടുപോത്തും: ഭീതിയോടെ ജനം

ഇടുക്കി: മൂന്നാറില്‍ ജനവാസ കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തി കാട്ടാനകളും കാട്ടുപോത്തും. മാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്ടിനുസമീപം എത്തിയ കാട്ടാനക്കൂട്ടം വാഹന ഗതാഗതം തടസപ്പെടുത്തി. നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്ത് ചുറ്റിത്തിരിയുന്നത്. തോട്ടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വന്യമൃഗശല്യം വര്‍ധിച്ചതോടെ ജനം ഭീതിയിലാണ്. നല്ലതണ്ണി എസ്റ്റേറ്റിലാണ് കഴിഞ്ഞദിവസം കാട്ടുപോത്ത് ഇറങ്ങിയത്. ഇപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കാട്ടുപോത്ത് ഇവിടെ എത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
മാട്ടുപ്പെട്ടിയില്‍ റോഡരികില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
അഞ്ച് ആനകളാണ് ഇവിടെയെത്തിയത്. കുറച്ചുനാളായി ഇവിടെ കാട്ടാനശല്യം കുറവായിരുന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും വന്യമൃഗശല്യം വര്‍ധിച്ചിരിക്കുകയാണ്.
What's Your Reaction?






