ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂളില്‍ സുവർണ ജൂബിലി ആഘോഷിച്ചു
ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂളില്‍ സുവർണ ജൂബിലി ആഘോഷിച്ചു

ഇടുക്കി: ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂളിലെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കുന്നതിനായി ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ അധ്യക്ഷനായി. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലിച്ചന്‍ വെള്ളക്കട, ഒ എസ് പ്രഭാകരന്‍ നായര്‍, കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ഡിഇഒ പി കെ മണികണ്ഠന്‍, ഹെഡ്മിസ്ട്രസ് എസ് സുനിതകുമാരി, മുന്‍ അധ്യാപകരായ എ ഡി ഫിലോമിന, രാജന്‍, പിടിഎ പ്രസിഡന്റ് അനീഷ് രാഘവന്‍, ജോസഫ് മാത്യു കാരിമറ്റം, ബിജു പുളിക്കലേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ബെന്നി താന്നിക്കല്‍, കെജി ബിജുകുമാര്‍, സജിമോന്‍, ഷാജന്‍ ഫിലിപ്പ്, ജിസ് എബ്രഹാം, ഇ എസ് ശ്രീകാന്ത്, സോഫി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആഘോഷങ്ങളുടെ ഭാഗമായി നൃത്തസന്ധ്യ, നാടന്‍ പാട്ട്, ഫിഗര്‍ ഷോ തുടങ്ങിയവ നടത്തി.
What's Your Reaction?






