കരുണാപുരം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതിയുമായി ഭരണസമിതി
കരുണാപുരം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതിയുമായി ഭരണസമിതി

ഇടുക്കി: കരുണാപുരം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി ഭരണ സമിതി രംഗത്ത്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്ന നാട്ടുകാര്‍ക്ക് കൃത്യ സമയത്ത് സേവനം ലഭ്യമാക്കുന്നില്ലെന്നും പ്രവര്‍ത്തങ്ങളില്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തുന്നതിനാല്‍ ഫണ്ടുകള്‍ നഷ്ടപ്പെടുന്നതായും പ്രസിഡന്റ് ശോഭനാമ്മ ഗോപിനാഥന്‍ ആരോപിച്ചു.
മുന്‍ പ്രസിഡന്റ് തനിക്കെതിരെ അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ നടത്തുന്നതായും ശോഭനാമ്മ ഗോപിനാഥ് പറഞ്ഞു. നറുകെടുപ്പിലൂടെ എല്‍ ഡി എഫ് അധികാരത്തില്‍ എത്തിയ പഞ്ചായത്ത് ഭരണം പിന്നീട് എന്‍.ഡി .എ അംഗത്തിന്റെ പിന്തുണയോടെ യു.ഡി.എഫ്. പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം കൂറുമാറി എല്‍ ഡി എഫ് നെ പിന്തുണച്ചതോടെയാണ് ഭരണം വീണ്ടും എല്‍ ഡി എഫ് ഇല്‍ എത്തിയത്.
What's Your Reaction?






