കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പില്‍ രാജിവച്ചു
കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പില്‍ രാജിവച്ചു
ഇടുക്കി: കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പില്‍ സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവച്ചു. സീറ്റ് തര്‍ക്കവും വിഭാഗീയതയും പരിഹരിക്കാന്‍ നേതൃത്വം ഇടപെടാത്തതിനെ തുടര്‍ന്നാണ് രാജി. മണ്ഡലം ഭാരവാഹികളുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റി നല്‍കിയ ലിസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് അട്ടിമറിച്ചെന്നും ഇഷ്ടക്കാരെ ലിസ്റ്റില്‍ കയറ്റിയെന്നും ഇതിന്
ജില്ലാ പ്രസിഡന്റ് കൂട്ട് നിന്നെന്നും ആരോപണമുണ്ട്. മണ്ഡലം ഭാരവാഹികളുടെ ലിസ്റ്റ് ജില്ലാ കമ്മിറ്റിക്ക് നല്‍കുകയും ഡിസിസി അംഗീകരിക്കുകയും ചെയ്തു. ഇതിനുശേഷം അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് ഭാരവാഹികളുടെ ലിസ്റ്റ് തയാറാക്കി നല്‍കി. ഇതും ഡി സി സി അംഗീകരിച്ചു. താനടക്കമുള്ള അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി പാര്‍ട്ടിയുമായി അകന്ന് നിന്നിരുന്ന ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്തു. വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും ഡിസിസി നേതൃത്വം തയാറാകാതെ വന്നതോടെയാണ് രാജി. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. എഐ ഗ്രൂപ്പുകള്‍ക്കൊപ്പം നിലവില്‍ കെ സി വേണുഗോപാല്‍ പക്ഷവും ജില്ലയില്‍ പിടിമുറുക്കാനുള്ള പടയോട്ടത്തിലാണ്. ജില്ലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കെ സി വേണുഗോപാല്‍ പക്ഷം പരിശ്രമം നടത്തുമ്പോള്‍ അത് എ ഐ ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയായി മാറുന്ന സാഹചര്യവുമുണ്ട്. ഇരു ഗ്രൂപ്പുകളില്‍നിന്ന് ചില മുതിര്‍ന്ന നേതാക്കള്‍ കെ സിക്കൊപ്പം മറുകണ്ടം ചാടുകയും ചെയ്തു. ഇതോടെ സീറ്റും സ്ഥാനവും നഷ്ടപ്പെട്ട പല പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിട്ട് പുറത്തുപോകുന്ന സാഹചര്യമാണ് നിലവില്‍. വിഷയം പരിഹരിക്കുന്നതിന് ഒരിടപെടലും നടത്താത്ത ഡി സി സി നേതൃത്വത്തിനെതിരേയും വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.
What's Your Reaction?

