ലബ്ബക്കട ജെപിഎം കോളേജില്‍ ഹരിത ബോധവല്‍ക്കരണം നടത്തി
ലബ്ബക്കട ജെപിഎം കോളേജില്‍ ഹരിത ബോധവല്‍ക്കരണം നടത്തി
ഇടുക്കി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എന്‍എസ്എസ് യൂണിറ്റും ജില്ലാ ശുചിത്വമിഷനുംചേര്‍ന്ന് 'ഹരിത ഭാവിക്കായി എന്റെ വോട്ട്' എന്ന പേരില്‍ ഹരിത ബോധവല്‍ക്കരണം നടത്തി. ഹരിത പ്രോട്ടോകോള്‍, ഒറ്റത്തവണ ഉപയോഗവസ്തുക്കളുടെ നിയന്ത്രണം, മലിനീകരണ നിയന്ത്രണം, പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി. ഉദ്ഘാടനംചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ഫാ. പ്രിന്‍സ് തോമസ്, ശുചിത്വമിഷന്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ബിജിമോള്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ടിജി ടോം, സോണിയ ജെയിംസ്, മോനിഷ സി വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

