സംരക്ഷണഭിത്തി നിര്‍മിക്കാതെ നഗരസഭ: അമര്‍ജവാന്‍ റോഡിന്റെ വശത്ത് വീണ്ടും മണ്ണിടിച്ചില്‍
സംരക്ഷണഭിത്തി നിര്‍മിക്കാതെ നഗരസഭ: അമര്‍ജവാന്‍ റോഡിന്റെ വശത്ത് വീണ്ടും മണ്ണിടിച്ചില്‍

ഇടുക്കി : ആറുവര്‍ഷം മുമ്പ് മഴയില്‍ ഒലിച്ചുപോയ കട്ടപ്പന അമര്‍ജവാന്‍ റോഡിന്റെ സംരക്ഷണ ഭിത്തി കുടുതല്‍ അപകടാവസ്ഥയിലായി. കഴിഞ്ഞദിവസത്തെ കനത്തമഴയില്‍ വെള്ളം കുത്തിയൊലിച്ച് വീണ്ടും മണ്ണിടിഞ്ഞു. എന്നാല്‍ മൂന്നുവര്‍ഷം മുമ്പ് സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങിയെങ്കിലും പൂര്‍ത്തീകരിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
2017ലെ മഴക്കാലത്താണ് റോഡിന്റെ അരിക് ഇടിഞ്ഞത്. 2018 ഓഗസ്റ്റിലെ മഹാപ്രളയത്തില്‍ വീണ്ടും വന്‍തോതില്‍ മണ്ണിടിഞ്ഞു. തുടര്‍ന്നാണ് സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങിയത്. 2018ലെ ബജറ്റില്‍ 40 ലക്ഷം രൂപ ഇതിനായി വകയിരുത്തി. സംരക്ഷണ ഭിത്തിക്കൊപ്പം ഷട്ടര്‍ മുറികള്‍,വ ാഹന പാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മിക്കാനും പദ്ധതിയിട്ടിരുന്നു. ഒരുവശത്തെ കെട്ടിടവും സംരക്ഷണ ഭിത്തിയും മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളൂ. മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ അപകട ഭീഷണി ഇപ്പോഴുമുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. മഴ തുടര്‍ന്നാല്‍ കൂടുതല്‍ മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്.
What's Your Reaction?






