ബിജെപി ചിന്നക്കനാല്‍ പഞ്ചായത്ത് കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തി
ബിജെപി ചിന്നക്കനാല്‍ പഞ്ചായത്ത് കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തി

ഇടുക്കി: ബിജെപി ചിന്നക്കനാല്‍ പഞ്ചായത്ത് കമ്മിറ്റി സൂര്യനെല്ലിയില്‍ ഉപവാസ സമരം നടത്തി. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പി പി സാനു ഉദ്ഘാടനം ചെയ്തു. ചിന്നക്കനാല്‍ പഞ്ചായത്തിലെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ചാണ് സമരം. സഞ്ചാരയോഗ്യമായ റോഡ് നിര്‍മിക്കുക, കുടിവെള്ള പദ്ധതി നടപ്പാക്കുക, കുടുംബാരോഗ്യകേന്ദ്രത്തില്‍ 24 മണിക്കൂര്‍ ചികിത്സ ലഭ്യമാക്കുക, കാട്ടാന ആക്രമണത്തില്‍ കൃഷിനാശമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കുക, പട്ടയവും വീട് നിര്‍മിക്കാനുള്ള അനുമതിയും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കനകരാജ്, ജനറല്‍ സെക്രട്ടറി മുത്തുകുമാര്‍, ദേവികുളം മണ്ഡലം സെക്രട്ടറി ബാലകൃഷ്ണന്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി പൊട്ട്രാജ് എന്നിവര്‍ ഉപവാസമനുഷ്ടിച്ചു. സമാപനയോഗത്തില്‍ ദേവികുളം മണ്ഡലം പ്രസിഡന്റ് പി പി മുരുകന്‍ സമരക്കാര്‍ക്ക് നാരങ്ങാനീര് നല്‍കി. മണ്ഡലം സെക്രട്ടറി പി എ ജോഷി, ബിഎംഎസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗണേശന്‍, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി സി ബി ബൈജു, അര്‍ജുന്‍ പാണ്ടി, അയ്യപ്പന്‍, സെന്‍തമിഴ്, ശിവന്‍, ഈശ്വരന്‍, വിഗ്‌നേഷ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രതിഷേധ പ്രകടനവും നടത്തി.
What's Your Reaction?






