കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ദിനാചരണം നടത്തി
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ദിനാചരണം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നിലനിന്നിരുന്ന അരാജകത്വങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയ മഹത് വ്യക്തിയായിരുന്നു മഹാത്മാഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ്് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പി ആര്‍ അയ്യപ്പന്‍, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, നേതാക്കളായ സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍, പി എസ് രാജപ്പന്‍, ബീനാ ജോബി, ജെസി ബെന്നി, പി എസ് മേരിദാസന്‍, ബിജു പൊന്നോലി, റിന്റോ വേലനാത്ത്, ഷിബു പുത്തന്‍പുരക്കല്‍, ഷാജന്‍ എബ്രഹാം, ലിസി ജോണി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






