ഭൂമി കൈയേറ്റം: വിജിലന്‍സിന്റെ കണ്ടെത്തല്‍ എങ്ങനെയെന്ന് അറിയില്ലെന്ന് മാത്യു കുഴല്‍നാടന്‍

ഭൂമി കൈയേറ്റം: വിജിലന്‍സിന്റെ കണ്ടെത്തല്‍ എങ്ങനെയെന്ന് അറിയില്ലെന്ന് മാത്യു കുഴല്‍നാടന്‍

Feb 23, 2024 - 21:09
Jul 10, 2024 - 18:47
 0
ഭൂമി കൈയേറ്റം: വിജിലന്‍സിന്റെ കണ്ടെത്തല്‍ എങ്ങനെയെന്ന് അറിയില്ലെന്ന് മാത്യു കുഴല്‍നാടന്‍
This is the title of the web page

ഇടുക്കി: താന്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ എങ്ങനെയെന്ന് അറിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സൂര്യനെല്ലിയിലെ ഭൂമിയുടെ അതിരുകള്‍ കാണിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് റോഡിലേയ്ക്ക് മണ്ണ് ഇടിയുകയും സ്വന്തം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിന് ഭീഷണിയാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംരക്ഷണഭിത്തി പുതുക്കി നിര്‍മിച്ചത്. സ്ഥലത്തിന്റെ അതിരുകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കാണിച്ചുകൊണ്ട് വിജിലന്‍സിന്റെ ആരോപണം തെറ്റാണെന്നും താന്‍ ഭൂമി കൈയേറുകയോ അനധികൃതമായി മതില്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow