ജില്ലയില്‍ പട്ടയനടപടികള്‍ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു: സി വി വര്‍ഗീസ്
ജില്ലയില്‍ പട്ടയനടപടികള്‍ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു: സി വി വര്‍ഗീസ്
ഇടുക്കി: ജില്ലയില്‍ പട്ടയനടപടികള്‍ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമുണ്ടെന്നാരോപിച്ച് സിപിഐഎം രംഗത്ത്. ജനങ്ങളെയും ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിച്ച് പട്ടയനടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നതായി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ഭൂമിപ്രശ്‌നങ്ങള്‍ ഗുരുതരമായിരുന്ന മലയോര ജില്ലയായിരുന്നു ഇടുക്കിയെന്നും നിയമക്കുരുക്കുകളും ചുവപ്പ് നാടകളും നീക്കി ജനങ്ങള്‍ക്ക് ഭൂസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള നടപടികളാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സി വി വര്‍ഗീസ് വ്യക്തമാക്കി. സിഎച്ച്ആര്‍ മേഖലയില്‍ 1993 ലെ പ്രത്യേക ചട്ടപ്രകാരം പട്ടയം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 1980 ലെ കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം മുന്‍കൂര്‍ അനുമതി ലഭിച്ച ഭൂമിക്ക് പട്ടയം നല്‍കുന്നതിന് തടസമില്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു. 2009-ല്‍ സുപ്രീംകോടതി ശരിവച്ച പ്രത്യേക ഭൂപതിവ് ചട്ടപ്രകാരം ഷോപ്പ് സൈറ്റുകള്‍ക്കും പട്ടയം നല്‍കാമെന്നും, ഗോധവര്‍മ തിരുമുല്‍പ്പാട് കേസിലെ ഇടക്കാല ഉത്തരവ് ഷോപ്പ് സൈറ്റുകള്‍ക്ക് ബാധകമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. കട്ടപ്പന ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി അദ്ദേഹം അറിയിച്ചു. 1964ലെ ചട്ടങ്ങള്‍ക്ക് കീഴില്‍ പതിച്ചുകൊടുത്ത ഭൂമിയിലെ വാണിജ്യ നിര്‍മിതികള്‍ സാധൂകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സുതാര്യമായ നടപടിക്രമങ്ങളിലൂടെ നിയമപരമായ സാധൂകരണം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കല്ലാറുകുട്ടി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ഏഴ് ചെയിനുവരെ പട്ടയം നല്‍കാന്‍ തീരുമാനമായതായും സിവി വര്‍ഗീസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യനും പങ്കെടുത്തു.
What's Your Reaction?