ലോക ജനസംഖ്യാ ദിന വാരാചരണം: ജില്ലാതല സമാപനവും ബോധവല്‍ക്കരണ ക്ലാസും കോവില്‍മലയില്‍ നടന്നു
ലോക ജനസംഖ്യാ ദിന വാരാചരണം: ജില്ലാതല സമാപനവും ബോധവല്‍ക്കരണ ക്ലാസും കോവില്‍മലയില്‍ നടന്നു
ഇടുക്കി: ലോക ജനസംഖ്യാ ദിന വാരാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനവും ബോധവല്‍ക്കരണ ക്ലാസും കാഞ്ചിയാര്‍ കോവില്‍മലയില്‍ നടന്നു. ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് സമ്മേളനം ഉദ്ഘാടനംചെയ്തു. 'പ്രസവങ്ങള്‍ തമ്മില്‍ മതിയായ ഇടവേള, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു ദിനാചരണം. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ റാലി കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഫ്‌ളാഗ് ഓഫ് ചെയ്തു. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ മുഖ്യാതിഥിയായി. കാഞ്ചിയാര്‍ പഞ്ചായത്തിന്റെയും കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ് വിഷയ അവതരണവും ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സിബി ജോര്‍ജ് ദിനാചരണ സന്ദേശവും നല്‍കി. ത്രിതല പഞ്ചായത്തംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംസാരിച്ചു. സ്‌കൂളുകള്‍, നഴ്‌സിങ് കോളേജ്, കുടുംബശ്രീ, ഹരിതകര്‍മ സേന, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു.
What's Your Reaction?