കോണ്‍ഗ്രസ് സംസ്‌കാര സാഹിതി കട്ടപ്പനയില്‍ സാംസ്‌കാരിക കൂട്ടായ്മ നടത്തി
കോണ്‍ഗ്രസ് സംസ്‌കാര സാഹിതി കട്ടപ്പനയില്‍ സാംസ്‌കാരിക കൂട്ടായ്മ നടത്തി
ഇടുക്കി: കോണ്‍ഗ്രസ് സംസ്‌കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി കട്ടപ്പനയില്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ ചെയര്‍മാന്‍ വിനു സ്‌കറിയ ഉദ്ഘാടനം ചെയ്തു. വിമര്‍ശനാത്മക അന്വേഷണത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും മാനദണ്ഡം വളര്‍ത്തിയെടുക്കുന്നതിനൊപ്പം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമാണ് സംസ്‌കാര സാഹിതിക്ക് രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ചെയര്‍മാന്‍ ഷാജി വെള്ളംമാക്കല്‍ അധ്യക്ഷനായി. എഴുത്തുകാരനും വാഗ്മിയുമായ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ ജെ ബെന്നി, മനോജ് മുരളി, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ ലീലാമ്മ ബേബി, ഷീല ഷാജി, സന്തോഷ് ഓലിനാല്‍, കെ ടി ജയന്‍, സോണിയ ജയ്ബി, ലിസി ജോണി, പി എസ് മേരിദാസന്‍, അലന്‍ സി മനോജ്, വി കെ സുരേന്ദ്രന്‍, ജാക്‌സണ്‍ സ്‌കറിയ, സിന്ധു തോമസ്, രാജു വെട്ടിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?