കൊച്ചുകരിമ്പന്‍- സിഎസ്‌ഐ പള്ളിക്കുന്ന് റോഡ് നന്നാക്കാന്‍ നടപടിയില്ല: നാട്ടുകാര്‍ റിലേസമരം തുടങ്ങി
കൊച്ചുകരിമ്പന്‍- സിഎസ്‌ഐ പള്ളിക്കുന്ന് റോഡ് നന്നാക്കാന്‍ നടപടിയില്ല: നാട്ടുകാര്‍ റിലേസമരം തുടങ്ങി

ഇടുക്കി : കൊച്ചുകരിമ്പന്‍- സിഎസ്‌ഐ പള്ളിക്കുന്ന് റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രൂപീകരിച്ച സമരസമിതി റിലേ നിരാഹാര സമരം തുടങ്ങി. ഭിക്ഷാടന സമരത്തിലൂടെ ശ്രദ്ധനേടിയ അടിമാലി സ്വദേശി മറിയക്കുട്ടി ചാക്കോ ഉദ്ഘാടനം ചെയ്തു.
അരനൂറ്റാണ്ടിലധികമായി തകര്‍ന്നുകിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പലതവണ ജനപ്രതിനിധികളെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും സമീപിച്ചിട്ടും ഫലമുണ്ടായില്ല. 250 കുടുംബങ്ങളെ അവഗണിച്ച മരിയാപുരം പഞ്ചായത്തിന്റെ നടപടില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്. സമിതി ഭാരവാഹി സി ഒ ജിയോയുടെ നേതൃത്വത്തിലാണ് സമരം. ഇടുക്കി രൂപത മീഡിയ കോ - ഓര്‍ഡിനേറ്റര്‍ ഫാ. ജിന്‍സ് കാരക്കാട് മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?






