പൈപ്പ് പൊട്ടി മാലിന്യം പുറത്തേയ്ക്ക് പതിനാറാംകണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരം മലീമസം
പൈപ്പ് പൊട്ടി മാലിന്യം പുറത്തേയ്ക്ക് പതിനാറാംകണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരം മലീമസം

വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാംകണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബില്‍ നിന്ന് മലിനജലം പുറത്തേയ്ക്ക് ഒഴുക്കുന്നതായി ആക്ഷേപം. രക്തം ഉള്‍പ്പെടെ മലിനജലം ആശുപത്രി പരിസരത്ത് തളംകെട്ടിക്കിടക്കുകയാണ്. ലാബില്‍ നിന്ന് പുറത്തേയ്ക്ക് സ്ഥാപിച്ചിട്ടുള്ള പൈപ്പ് പൊട്ടിയതാണ് കാരണം. നൂറിലേറെ ആളുകളാണ് പ്രതിദിനം ഇവിടെ ചികിത്സതേടി എത്തുന്നത്. മലിനജലം കെട്ടിക്കിടക്കുന്നത് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാകും. പൈപ്പിലെ തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ലാബില്‍ പരിശോധന നടത്തി പുറംതള്ളുന്ന മലിനജലമാണ് ആശുപത്രി മുറ്റത്ത് കെട്ടിക്കിടക്കുന്നത്. പരിസരത്ത് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ രോഗികളും ബുദ്ധിമുട്ടിലാണ്. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരമായി പൈപ്പ് നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






