ഭൂനിയമ ഭേദഗതി ചട്ടം: ജില്ലയിലെ വ്യാപാരികളെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സി വി വര്‍ഗീസ്
ഭൂനിയമ ഭേദഗതി ചട്ടം: ജില്ലയിലെ വ്യാപാരികളെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സി വി വര്‍ഗീസ്

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടരൂപീകരണം ജില്ലയിലെ വ്യാപാരികളെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി മന്ത്രിസഭ അംഗീകരിച്ച ചട്ടങ്ങള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപങ്ങളും നിര്‍ദേശങ്ങളും നല്‍കാമെന്നിരിക്കെയാണ് ചില അരാഷ്ട്രീയ സംഘടനകള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. പുതിയ ഭേദഗതിയിലൂടെ വിവിധ മതവിശ്വാസികളുടെ ആരാധനാലയങ്ങളും സാമുദായിക സംഘടനകളുടെ കെട്ടിടങ്ങളും കോമ്പൗണ്ടിങ് ഫീസ് ഇല്ലാതെ ക്രമവല്‍ക്കരിക്കപ്പെടും. ഇതുകൂടാതെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മാണത്തിനും നിയമപരമായ സാധുത കൈവരും. ഇടത്തരം വ്യാപാര സ്ഥാപനങ്ങളും ചട്ടഭേദഗതിയിലൂടെ നിയമവിദേയമാകും. മറ്റുകെട്ടിടങ്ങളാകട്ടെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ള സ്ഥലത്തിന്റെ ന്യായവിലമാത്രം പരിഗണിച്ച് കോമ്പൗണ്ടിങ് ഫീസ് അടച്ചാല്‍ മതിയെന്ന തരത്തിലാണ് ചട്ടം രൂപീകരിച്ചിട്ടുള്ളത്. എന്നാല്‍ ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ അരാഷ്ട്രീയ വാദികളും കോണ്‍ഗ്രസും യുഡിഎഫും രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സി വി വര്‍ഗീസ് നെടുങ്കണ്ടത്ത് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി എന്‍ വിജയന്‍, ടി എം ജോണ്‍, വി സി അനില്‍, രമേശ് കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
What's Your Reaction?






