എഎപി കോതമംഗലത്ത് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
എഎപി കോതമംഗലത്ത് രാഷ്ട്രീയ വിശദീകരണയോഗം നടത്തി

ഇടുക്കി: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മി പാര്‍ട്ടി കവളങ്ങാട് മണ്ഡലം കമ്മിറ്റി കോതമംഗലത്ത് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു. മണ്ഡലം ജോയിന്റ് സെക്രട്ടറി പ്രജില്‍ കുത്തനാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി കെ കുമാരന്‍ അധ്യക്ഷനായി. പാര്‍ട്ടി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്ത് അനിയന്ത്രികമായ വിലക്കയറ്റമാണ് നിലവിലുള്ളത്. പെതുവിപണിയില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് താല്‍പര്യമില്ലെന്നും കെട്ടിട നികുതിയും ബില്‍ഡിങ് പെര്‍മിറ്റും വ്യാപാരികളുടെ ലൈസന്‍സ് ഫീസും തൊഴില്‍ക്കരവും മൂന്നിരട്ടിയായി വര്‍ധിപ്പിച്ചത് പാവപ്പെട്ടവരുടെ ജീവിതെ ദുസഹമാക്കി. ജനങ്ങള്‍ നല്‍കുന്ന നികുതി പണത്തില്‍നിന്ന് 6 ലക്ഷം മുതല്‍ 2ലക്ഷം രൂപ വരെ ചിലവഴിച്ച് സര്‍ക്കാരിന്റെ വികസന നേടങ്ങള്‍ വിശദീകരിക്കാന്‍ പ്രചാരണം നടത്താന്‍ തീരുമാനിച്ച് കോടികള്‍ ചെലവഴിക്കുമ്പോള്‍ കഴിഞ്ഞ 8 വര്‍ഷമായി ജനങ്ങള്‍ അറിയാത്ത എന്ത് വികസനമാണ് കേരളത്തിലെ ജനങ്ങളോട് സര്‍ക്കാരിന് പറായാനുള്ളതെന്നും. സംസ്ഥാനത്തെ പൊലീസ് സേനയിലെ ആക്രമ സ്വഭാവത്തെ ഒറ്റപ്പെട്ട സംഭവമായി വളരെ ലാഹവത്തോടെയാണ് അഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെതെന്നും കെ എസ് ഗോപിനാഥന്‍ കുറ്റപ്പെടുത്തി. 3 ലക്ഷം കോടിയില്‍നിന്ന് 6 ലക്ഷം കോടിയിലേക്ക് പെതുകടം എത്തിച്ച സര്‍ക്കാരാണ് വികസന നേട്ടം പറഞ്ഞ് നടക്കുന്നതെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ പറഞ്ഞു. സെക്രട്ടറി റെജി ജോര്‍ജ് തങ്കച്ചന്‍ കോട്ടപ്പടി, ശാന്തമ്മ ജോര്‍ജ്, ലാലു മാത്യു, രാജപ്പന്‍ എം പി, അബ്ദുള്‍ മജീത്, രാധാമാധവന്‍, തങ്കമ്മ നേര്യമംഗലം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






