ശാസ്ത്രമേള നഗരിയിലെ ഇഷ്ടയിടമായി സെല്‍ഫി പോയിന്റ്
ശാസ്ത്രമേള നഗരിയിലെ ഇഷ്ടയിടമായി സെല്‍ഫി പോയിന്റ്

ഇടുക്കി: കട്ടപ്പന ഉപജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ മേരികുളം സ്‌കൂളിലെത്തുന്ന മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതുമയായി സെല്‍ഫി പോയിന്റ്. പബ്ലിസിറ്റി കണ്‍വീനര്‍മാര്‍ മേളനഗരിയില്‍ ഒരുക്കിയ സെല്‍ഫി പോയിന്റില്‍ ഫോട്ടോ എടുക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വ്യത്യസ്ത രീതിയിലുള്ള ആഘോഷ രീതികള്‍ക്കാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. ഇത് ഇവിടെയെത്തുന്ന ഓരോ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും പുതു അനുഭവമാണ് സമ്മാനിക്കുന്നത്. ഇതാണ് തങ്ങളുടെ ലക്ഷ്യമെന്നും പബ്ലിസിറ്റി കണ്‍വീനറായ സുവിധ ജോമോന്‍ പറഞ്ഞു. അധ്യാപകരും പിടിഎ ഭാരവാഹികളും ഉള്‍പ്പെടുന്ന പബ്ലിസിറ്റി കണ്‍വീനര്‍മാരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്ന ഓരോ പരിപാടികളുടെ വിജയത്തിന് പിന്നില്‍. വരും വര്‍ഷങ്ങളില്‍ തുടര്‍ന്നും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സ്‌കൂള്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്.
What's Your Reaction?






