നെടുങ്കണ്ടം കപ്പ് അഖിലകേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 27 മുതല്‍
നെടുങ്കണ്ടം കപ്പ് അഖിലകേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 27 മുതല്‍
ഇടുക്കി: നെടുങ്കണ്ടം കപ്പ് അഖിലകേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍-2 27,28,29 തീയതികളില്‍ നെടുങ്കണ്ടം സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാനത്തെ പ്രമുഖ ഫുട്ബോള്‍ ടീമുകളായ കേരള പൊലീസ്, കെഎസ്ഇബി, കോവളം എഫ് സി, പിഎഫ്‌സി കേരള-തൃശൂര്‍ തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും. ഒന്ന്, രണ്ട്, സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 50,000, 30,000 രൂപയും ട്രോഫിയുമാണ് സമ്മാനം. വാര്‍ത്താസമ്മേളത്തില്‍ എന്‍എസ്എ ചെയര്‍മാന്‍ ടി എം ജോണ്‍, സിഇഒ സൈജു ചെറിയാന്‍, ടൂര്‍ണമെന്റ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എം എന്‍ ഗോപി, വര്‍ക്കിങ് ചെയര്‍മാന്‍ സജീവ് ആര്‍ നായര്‍, കണ്‍വീനര്‍ പി കെ ഷാജി, ഭാരവാഹികളായ എം സുകുമാരന്‍, സച്ചിന്‍ ജോണി, ഷിഹാബ് ഈട്ടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?