വണ്ടിപ്പെരിയാറില്‍ കേഴയാട് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ കേഴയാട് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഇഞ്ചിക്കാടിനുസമീപം റോഡിന് കുറുകെ കേഴയാട് ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കറുപ്പുപാലം സ്വദേശി പൊന്നുസ്വാമിക്കാണ് കാലിന് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെ ഇഞ്ചിക്കാടിനുസമീപമായിരുന്നു അപകടം. വണ്ടിപ്പെരിയാറില്‍നിന്ന് കറുപ്പുപാലത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് കുറുകെ കേഴയാട് ചാടുകയായിരുന്നു. ആടിനെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഭിത്തിയില്‍ ഇടിച്ചുകയറുകയായിരുന്നു. ഈ ഭാഗത്ത് കേഴയാട്, മ്ലാവ്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ റോഡിന് കുറുകെ ചാടി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.
What's Your Reaction?