കീരിത്തോട്, തട്ടേക്കണ്ണി ദുരിതാശ്വാസ ക്യാമ്പുകളില്‍ റോയി കെ പൗലോസ് എംഎല്‍എ സന്ദര്‍ശനം നടത്തി
കീരിത്തോട്, തട്ടേക്കണ്ണി ദുരിതാശ്വാസ ക്യാമ്പുകളില്‍ റോയി കെ പൗലോസ് എംഎല്‍എ സന്ദര്‍ശനം നടത്തി
ഇടുക്കി: കീരിത്തോട്, തട്ടേക്കണ്ണി പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ റോയി കെ പൗലോസ് എംഎല്‍എ സന്ദര്‍ശിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്കും വാസയോഗ്യമായ സ്ഥലമില്ലാത്തവര്‍ക്കും സ്ഥലം കണ്ടെത്തി നല്‍കാനും വീട് നിര്‍മിക്കുന്നതിനാവശ്യമായ ധനസഹായം ലഭ്യമാക്കാനും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുമെന്ന് എംഎല്‍എ പറഞ്ഞു. ദുരിതബാധിതരുടെ അപേക്ഷകള്‍ പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് എഇ, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജോയിന്റ് വെരിഫിക്കേഷന്‍ നടത്തി വീടുകളുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടും സ്ഥലവും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിനായി പഞ്ചായത്ത് പരിധിയില്‍ ലഭ്യമായ റവന്യൂ ഭൂമിയും പഞ്ചായത്തിന്റെ കീഴിലുള്ള വാസയോഗ്യമായ സ്ഥലങ്ങളും കണ്ടെത്തി പുനരധിവാസത്തിനായി ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കണം. കീരിത്തോട്, തട്ടേക്കണ്ണി ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന പഞ്ചായത്തംഗങ്ങളായ അനിത സുനില്‍, അന്നമ്മ ബാബു എന്നിവരുമായി എംഎല്‍എ സംസാരിച്ചു. ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് കോമള മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോന, സാവിത്രി സതീശന്‍, പഞ്ചായത്ത് സെക്രട്ടറി അതുല്യ വി കുമാര്‍, വില്ലേജ് ഓഫീസര്‍ ജോസ്, പഞ്ചായത്തംഗങ്ങളായ ഷാജി വാഴക്കാലയില്‍, ഐസണ്‍ജിത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബി ചാലില്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
What's Your Reaction?