കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാതല സെമിനാര്‍ ചെറുതോണിയില്‍ നടന്നു
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാതല സെമിനാര്‍ ചെറുതോണിയില്‍ നടന്നു
ഇടുക്കി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. കേരള പാക്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ വി ശശി ഉദ്ഘാടനംചെയ്തു. കാലത്തിനനുസരിച്ച് സഹകരണ മേഖല പ്രവര്‍ത്തനങ്ങള്‍ നവീകരിക്കണമെന്നും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക അച്ചടക്കത്തിലൂടെ സഹകാരികളുടെ വിശ്വാസം ഉറപ്പാക്കുന്നതിനൊപ്പം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സ്ഥാപനങ്ങള്‍ മുന്നേറണം. ജില്ലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കാര്‍ഷിക-ടൂറിസം മേഖലകളില്‍ അധിഷ്ഠിതമായ പദ്ധതികള്‍ക്കും യുവാക്കളെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണം. വൈവിധ്യവത്കരണത്തിലൂടെ മേഖലയെ ശക്തിപ്പെടുത്തണമെന്നും ഇടപാടുകാരോട് സൗഹൃദപരമായ സമീപനം പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ കെ ചന്ദ്രന്‍ അധ്യക്ഷനായി. റിട്ടയേഡ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം ബി രാജന്‍ വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി സി രാജശേഖരന്‍ മോഡറേറ്ററായി. ജോയി വെട്ടിക്കുഴി, ജോസ് പാലത്തിനാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?