കട്ടപ്പന വള്ളക്കടവ് സ്‌നേഹസദന്‍ സ്‌കൂളില്‍ ദീപിക കളര്‍ ഇന്ത്യ പെയിന്റിങ് മത്സരം നടത്തി

കട്ടപ്പന വള്ളക്കടവ് സ്‌നേഹസദന്‍ സ്‌കൂളില്‍ ദീപിക കളര്‍ ഇന്ത്യ പെയിന്റിങ് മത്സരം നടത്തി

Aug 8, 2026 - 18:06
Aug 8, 2026 - 18:12
 0
കട്ടപ്പന വള്ളക്കടവ് സ്‌നേഹസദന്‍ സ്‌കൂളില്‍ ദീപിക കളര്‍ ഇന്ത്യ പെയിന്റിങ് മത്സരം നടത്തി
This is the title of the web page

ഇടുക്കി: പ്രമുഖ ദിനപത്രമായ ദീപികയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കളര്‍ ഇന്ത്യ പെയിന്റിങ് മത്സരം (സീസണ്‍ 5) കട്ടപ്പന വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്നു. കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനംചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷിക വേളയില്‍ 'ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത' എന്ന സന്ദേശമുയര്‍ത്തിയും ലഹരിക്കെതിരായ ബോധവല്‍ക്കരണ ലക്ഷ്യത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ദേശീയതല സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടാതെ സ്‌കൂള്‍ തലം, ജില്ലാ തലം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി വിജയികള്‍ക്ക് സമ്മാനങ്ങളും ട്രോഫികളും നല്‍കും. 70 ശതമാനത്തിലധികം കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് സ്‌പെഷ്യല്‍ പുരസ്‌കാരവും നല്‍കുന്നുണ്ട്. പ്രധാനാധ്യപിക സിസ്റ്റര്‍ ജെസി മരിയ, മറ്റ് സിസ്റ്റര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow