കട്ടപ്പനയില്‍ കുടുംബശ്രീ ഓണച്ചന്ത തുടങ്ങി
കട്ടപ്പനയില്‍ കുടുംബശ്രീ ഓണച്ചന്ത തുടങ്ങി
ഇടുക്കി: കുടുംബശ്രീ ജില്ലാമിഷന്‍ കട്ടപ്പന സിഡിഎസ് 1ന്റെ നേതൃത്വത്തില്‍ ഓണച്ചന്ത ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കട്ടപ്പന പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് മേള ആരംഭിച്ചിരിക്കുന്നത്. പച്ചക്കറിയുടെ വിലനിലവാരം നിയന്ത്രിക്കുക, ഗുണനിവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നിവയാണ് ലക്ഷ്യം. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ ബീന സിബി, ലിസി ജോണി, രഞ്ജിനി സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?