സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായനിധിയി: ആക്രി ചലഞ്ച് തുടങ്ങി

സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായനിധിയി: ആക്രി ചലഞ്ച് തുടങ്ങി

Jan 14, 2024 - 19:35
Jul 8, 2024 - 19:36
 0
സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായനിധിയി: ആക്രി ചലഞ്ച് തുടങ്ങി
This is the title of the web page

ഇടുക്കി: സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായനിധിയിലേക്കുള്ള ധനസഹമാരണത്തിന്റെ ഭാഗമായി ആക്രി ചലഞ്ച് തുടങ്ങി. കട്ടപ്പന സാഗര ജങ്ഷനില്‍ സിപിഎം ഏരിയ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ടോമി ജോര്‍ജ്, ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എന്‍ വിനീഷ്‌കുമാര്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ സാബു തോമസ്, എബി മാത്യു, പി കെ ശശി, വ്യാപാരി വ്യാവസായി സമിതി ഏരിയ സെക്രട്ടറി മജീഷ് ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയയിലെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നത്.
ധനസമാഹരണത്തിനായി നഗരസഭയിലെ 34 വാര്‍ഡുകളിലും യോഗങ്ങള്‍ ചേര്‍ന്ന് കമ്മിറ്റികള്‍ രൂപീകരിച്ചു. സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍, സുമനസുകള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കും. നിര്‍ധന കുടുംബങ്ങളിലെ രണ്ട് വിദ്യാര്‍ഥിനികളുടെ ഉന്നത പഠനത്തിനായി 10 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow