കര്‍ഷകര്‍ക്ക് ജൈവ വളം വിതരണം: കട്ടപ്പന നഗരസഭയില്‍ ചെലവഴിച്ചത് 9.2 ശതമാനം തുക മാത്രം

കര്‍ഷകര്‍ക്ക് ജൈവ വളം വിതരണം: കട്ടപ്പന നഗരസഭയില്‍ ചെലവഴിച്ചത് 9.2 ശതമാനം തുക മാത്രം

Feb 24, 2024 - 17:35
Jul 10, 2024 - 18:45
 0
കര്‍ഷകര്‍ക്ക് ജൈവ വളം വിതരണം: കട്ടപ്പന നഗരസഭയില്‍ ചെലവഴിച്ചത് 9.2 ശതമാനം തുക മാത്രം
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ കട്ടപ്പന നഗരസഭാ പരിധിയില്‍ കര്‍ഷകര്‍ക്ക് ജൈവ വളം വിതരണം ചെയ്യാന്‍ വകയിരുത്തിയ തുകയുടെ 9.2 ശതമാനം മാത്രമാണ് നഗരസഭ ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ട്. കല്യാണത്തണ്ട് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കട്ടപ്പന നഗരസഭയില്‍ ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കവും നടന്നു. കല്യാണത്തണ്ട് ടൂറിസം പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിനായി 7 ലക്ഷം രൂപ വകമാറ്റിയതിനെ ചൊല്ലിയാണ് കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കമുണ്ടായത്. പുതിയ പദ്ധതിയെക്കുറിച്ച് വാര്‍ഡ് കൗണ്‍സിലറായ തന്നെ അറിയിച്ചില്ലെന്ന് പ്രശാന്ത് രാജു പറഞ്ഞു. ഇതിന് മറുപടി പറയാന്‍ കൗണ്‍സിലര്‍ ജോയി വെട്ടിക്കുഴി എഴുന്നേറ്റതോടെയാണ് വാക്കുതര്‍ക്കമുണ്ടായത്. നഗരസഭയുടെ പൊതുപദ്ധതിയാണെന്നും വാര്‍ഡ് കൗണ്‍സിലറോടു സൂചിപ്പിക്കാതിരുന്നത് ബോധപൂര്‍വമല്ലാത്ത വീഴ്ചയാണെന്നും വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി പറഞ്ഞു.

2023-24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ജൈവവള വിതരണ പദ്ധതി ആവിഷ്‌കരിച്ചത്. ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടെ 53 ലക്ഷം രൂപയാണ് വകയിരുത്തിയത്. എന്നാല്‍ ഗുണഭോക്താക്കള്‍ മുഴുവന്‍ തുകയും മുടക്കിയ ശേഷം സബ്‌സിഡി തുക അക്കൗണ്ടില്‍ ലഭിയ്ക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയത്. ഇതോടെ കര്‍ഷകരില്‍ വലിയൊരു വിഭാഗം പദ്ധതിയുമായി സഹകരിച്ചില്ല. പദ്ധതി ആരംഭിച്ച് രണ്ടു മാസം കഴിയുമ്പോള്‍ 1875 ഗുണഭോക്താക്കളില്‍ 228 പേര്‍ മാത്രമാണ് പദ്ധതിയുടെ ഭാഗമായത്. സംഭവം വിവാദമാകുകയും സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ തുക നഷ്ടമാകുകയും ചെയ്യുമെന്ന അവസ്ഥയുണ്ടായി. ഇതോടെ കര്‍ഷകര്‍ക്ക് 25 ശതമാനം മാത്രം തുകയടച്ച് വളം വാങ്ങിയ്ക്കാമെന്നും ബാക്കി 75 ശതമാനം തുക കര്‍ഷകന്‍ ആവശ്യപ്പെടുന്ന സഹകരണ സംഘങ്ങളുടെയോ അംഗീകൃത വളം വില്‍പ്പന ഏജന്‍സികളുടേയോ അക്കൗണ്ടില്‍ നല്‍കാന്‍ ചൊവ്വാഴ്ച്ച വിളിച്ച അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.


കൗണ്‍സിലില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ വിവിധ പദ്ധതികളുടെ ടെന്‍ഡര്‍ അംഗീകരിക്കുന്നതിനും എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനും തീരുമാനമെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow