വാഴവരയിലെ വീട്ടമ്മയുടെ ദുരൂഹമരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്
വാഴവരയിലെ വീട്ടമ്മയുടെ ദുരൂഹമരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്

ഇടുക്കി: വാഴവര ഏഴാംമൈലില്‍ സ്വകാര്യ ഫാമില്‍ പൊള്ളലേറ്റ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏഴാംമൈല്‍ മോര്‍പ്പാളയില്‍ എം ജെ എബ്രഹാമിന്റെ ഭാര്യ ജോയ്സിന്റെ(52) മൃതദേഹമാണ് ഡിസംബര്‍ ഒന്നിന് ഫാമിലെ സ്വിമ്മിങ് പൂളില്‍ കാണപ്പെട്ടത്. പൊള്ളലേറ്റുള്ള മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കൊലപാതകമാണെന്ന് ജോയ്‌സിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോനും സംഘവുമാണ് അന്വേഷണം നടത്തിയത്. മരിച്ച ജോയ്‌സിന് വിഷാദരോഗമുണ്ടായിരുന്നുവെന്നും മരുന്ന് കഴിച്ചിരുന്നതായും കണ്ടെത്തി. ഇവര്‍ മുമ്പും ആത്മഹത്യ പ്രവണത കാട്ടിയിരുന്നു. തീകൊളുത്തിയശേഷം പ്രാണരക്ഷാര്‍ഥം സ്വിമ്മിങ് പൂളിലേക്ക് എടുത്തുചാടിയതാണെന്നും പൊലീസ് പറഞ്ഞു. വീട്ടിലെ മുറിയിലും അടുക്കളയിലുമായി തീപിടിച്ചതിന്റെ അടയാളങ്ങളുണ്ട്. അടുക്കളയിലെ പാചകവാതക സിലിണ്ടറിന്റെ റെലുഗേറ്റര്‍ വേര്‍പെട്ട നിലയിലായിരുന്നു. കൂടാതെ, വീടിനുള്ളില്‍ നിന്ന് ഡീസലും കണ്ടെത്തിയിരുന്നു.
എബ്രഹാമിന്റെ ഇളയസഹോദരന്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാമും ഇതിനോടുചേര്‍ന്നുള്ള പാര്‍ക്കും. ഫാമില്‍തന്നെയുള്ള തറവാട്ട് വീട്ടിലാണ് ഷിബുവും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. കാനഡയിലുള്ള മകന്‍ അലനൊപ്പമായിരുന്ന ജോയ്സും എബ്രഹാമും നാട്ടിലെത്തി ഷിബുവിനൊപ്പം തറവാട് വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
What's Your Reaction?






