സിഎസ്ഐ ജില്ലാ കണ്‍വന്‍ഷനും ഐക്യ തിരുവത്താഴ ശുശ്രൂഷയും
സിഎസ്ഐ ജില്ലാ കണ്‍വന്‍ഷനും ഐക്യ തിരുവത്താഴ ശുശ്രൂഷയും

ഇടുക്കി: സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ഉപ്പുതറ വൈദിക ജില്ലാ കണ്‍വന്‍ഷനും ഐക്യ തിരുവത്താഴ ശുശ്രൂഷയും നടത്തി. ചപ്പാത്ത് ഹെവന്‍വാലി ഓള് സെയിന്റ്സ് സിഎസ്ഐ പള്ളിയില്‍ നടന്ന പരിപാടിയില്‍ സുവിശേഷക മോളി ലൂക്ക് വെണ്ണിക്കുളം വചന ശുശ്രൂഷ നടത്തി. ഉപ്പുതറ വൈദിക ജില്ലാ ചെയര്മാന് ഫാ. കെ എ ലൂക്കോസ് അധ്യക്ഷനായി. ഫാ. ജോസഫ് ലൂക്കോസ്, ഫാ. എ. വിജയന്, ഫാ. ബിനോയി മാത്യു, ഫാ. അരുണ്‍ ജോസഫ്, ഫാ. ജയ്സിങ് നോബര്‍ട്ട്, ഫാ. കിങ്സ്ലി മാനുവല്‍, ശുശുഷകരായ എന്‍ സൈമണ്‍, സി.എസ്. ജോയി, ക്രിസ്റ്റഫര്‍ പാലയ്യ, സോനു തുടങ്ങിയവര്‍ നേതൃത്വം നല്കി
What's Your Reaction?






