ഓണം വിപണി ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി 

ഓണം വിപണി ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി 

Aug 17, 2026 - 11:22
 0
ഓണം വിപണി ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി 
This is the title of the web page

ഇടുക്കി: സംസ്ഥാന സഹകരണ വകുപ്പിന്റെ ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. വിപണിയിലെ വില വര്‍ധനവിനെ പിടിച്ചുനിര്‍ത്തുകയാണ് ഓണം സഹകരണ വിപണിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കുമായി ചേര്‍ന്ന് വെള്ളയാംകുടി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമാണ് വിപണി പ്രവര്‍ത്തിക്കുന്നത്. അരി, പഞ്ചസാര, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ അടക്കമുള്ള 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡിയോടെ ഇവിടെ ലഭ്യമാകും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ, നഗരസഭ കൗണ്‍സിലര്‍മാരായ അഡ്വ. കെ ജെ ബെന്നി, മനോജ് മുരളി, ജോയി ആന്റിത്തോട്ടം, ടി ജെ ജേക്കബ്, കെ കെ അനില്‍, റോയി വര്‍ഗീസ്, അനില്‍കുമാര്‍ കെ എച്ച്, ബിജു കെ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow